TV Challenge – Sameeksha UK – DYFI

TV Challenge – Sameeksha UK – DYFI

സഖാക്കളെ, പാലക്കാട്‌ ജില്ലയിലെ എടത്തറ Govt UP school, മങ്കര ഗവണ്മെന്റ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലേക്കുള്ള സമീക്ഷ യു കെ DYFI യുമായി സഹകരിച്ചു നടത്തിയ ടീവി കളുടെ കൈമാറ്റം DYFI പാലക്കാട്‌ പ്രസിഡന്റ്‌ സ :സുമോദ് സ്കൂൾ അധികൃതർക്ക് നൽകുന്നു. സമീക്ഷ യു കെ യുടെ ഭാഗമായി 4 ടീവി കൾ ആണ് നൽകിയത്. Dyfi സംസ്ഥാനതലത്തിൽ നടത്തിയ ‘പാഴ്‌വസ്തുക്കൾ ശേഖരിച്ചു ‘ഫണ്ട്‌ സമാഹരിച്ചു സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നടത്തിയ ക്യാമ്പയിൻ അവസാനിക്കാൻ കാത്തു നിന്നതുമൂല ടീവി വിതരണത്തിന് കുറച്ചു വൈകിയത്. ജൂലൈ അവസാനം തന്നെ ടീവി കൾ സ്കൂൾ അധികൃതർക്ക് നൽകിയിരുന്നു..പാലക്കാട്: പറളി സബ് ജില്ലയിലെ സ്കൂളുകളായGHSS മങ്കരയിലേക്കുംGUPS എടത്തറയിലേക്കും രണ്ടു ടെലിവിഷനുകൾ വീതം ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്ക്കാരിക സംഘടനയായ സമീക്ഷയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. കേരള സർക്കാറിൻ്റെ കോ വിഡ് കാലത്തുള്ള പൊതുവിദ്യാഭ്യാസ തുടർച്ച സംരക്ഷണത്തിൻ്റെ ഭാഗമായി യു.കെയിലെ സമീക്ഷ കേരളത്തിലെ ജനാധിപത്യ യുവജന പ്രസ്ഥാനമായ DYFI- യുമായി സഹകരിച്ചാണ് കേരളത്തിലെ പാലക്കാട് അടക്കം 9 ജില്ലകളിലേക്കായി 72 ടി.വികൾ നൽകിയത്. പറളിBRC യിൽ വെച്ചു നടന്ന ചടങ്ങിൽ പറളി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .ഗിരിജ വിതരണോദ്ഘാടനം നിർവഹിച്ചു. പറളിBP 0 ശ്രീ.അജിത് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മങ്കര, എടത്തറ സ്കൂളുകളിലെ അധ്യാപകരും പി ടി എ പ്രതിനിധികളും പങ്കെടുത്തു.ശ്രീമതി. രാജി ടീച്ചർ, ശ്രീമതി. പ്രേമലത ടീച്ചർ (സീനിയർ അസിസ്റ്റൻഡ് GHSS മങ്കര ), ശ്രീ.രാമനുണ്ണി മാസ്റ്റർ, ശ്രീ.ബാബു (PTA- പ്രസിഡൻ്റ് GUPS എടത്തറ ), ശ്രീ.രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.BRC ട്രെയിനർ ശ്രീമതി. സൽമ ടീച്ചർ നന്ദി പ്രകടനം നടത്തി.

Add a Comment