സമീക്ഷയുടെ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡുമായി ഷെഫീൽഡ് റീജിയൺ.
സമീക്ഷയുടെ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡുമായി ഷെഫീൽഡ് റീജിയൺ. 32 ടീമുകൾ പങ്കെടുത്ത തീപാറും പോരാട്ടത്തിൽ അരുൺ – പ്രവീൺസഖ്യം വിജയികളായി. അനീഷ് – വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഫസൽ -അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാർ-ഡാനിയൽ കാൽട്ടൺ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അലിയെ തെരഞ്ഞെടുത്തു. ഫെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വച്ചു നടന്ന മത്സരം സമീക്ഷയുടെ നാഷണൽ സെക്രട്ടേറിയറ്റ് അംഗവും നാഷണൽ ടൂർണമെൻ്റ് കോർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം ചെയ്തു. സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി, യൂണിറ്റ് പ്രസിഡൻ്റ് ഷാജു സി ബേബി, എക്‌സിക്യൂട്ടിവ് മെമ്പർ ജൂലി,
SKCA പ്രസിഡൻ്റ് ആനി പാലിയത്ത്, ടൂർണമെൻ്റ് കോർഡിനേറ്റർ സ്വരൂപ് പിള്ള, ൻ്റെ പീടിക പ്രതിനിധി മണി, ലൈഫ് ലൈൻ പ്രതിനിധി പ്രിൻസ് എന്നിവർ കാഷ്പ്രൈസും, ട്രോഫിയും വിതരണം ചെയ്തു. ഷെഫീൽഡിലെ ൻ്റെ പീടികയായിരുന്നു മത്സരത്തിൻ്റെ പ്രായോജകർ