ഗ്രാൻഡ് ഫിനാലേയ്ക്ക് ദിവസങ്ങൾ അരികെ, സമീക്ഷയുടെ ഡബിൾ‍സ്‌ ബാഡ്മിൻ്റൺ ടൂർണമെൻ്റ് റീജിയണൽ മത്സരങ്ങൾക്ക് ചൂടേറുന്നു.

ഗ്രാൻഡ് ഫിനാലേയ്ക്ക് ദിവസങ്ങൾ അരികെ, സമീക്ഷയുടെ ഡബിൾ‍സ്‌ ബാഡ്മിൻ്റൺ ടൂർണമെൻ്റ് റീജിയണൽ മത്സരങ്ങൾക്ക് ചൂടേറുന്നു.

ഗ്രാൻഡ് ഫിനാലേയ്ക്ക് ദിവസങ്ങൾ അരികെ, സമീക്ഷയുടെ ഡബിൾ‍സ്‌ ബാഡ്മിൻ്റൺ ടൂർണമെൻ്റ് റീജിയണൽ മത്സരങ്ങൾക്ക് ചൂടേറുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ സുവിൻ- വിനോയ് സഖ്യം വിജയികളായി. ബേസിൽ -സിജു രണ്ടാം സ്ഥാനവും ജിൻസ് -ബിനെറ്റ് മൂന്നാം സ്ഥാനവും സനി -ബാബു നാലാം സ്ഥാനവും നേടി. മിഷെലിൻ സ്പോർട്സ് ആൻഡ് കോൺഫെറൻസ് സെൻ്ററിൽ നടന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാർക്ക് 151 പൗണ്ടും ട്രോഫിയും ലൈഫ്‌ലൈൻ പ്രൊട്ടക്റ്റ് സ്റ്റോക്ക് ഓൺ ട്രെൻഡ് അഡ്‌വൈസർ ജിയോ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 101 പൗണ്ടും ട്രോഫിയും കേരളാ കൾച്ചറൽ അസോസിയേഷൻ പ്രെസിഡൻ്റ് ജെയിംസ് മൈലാംപറമ്പിലും ബോബിയും ചേർന്ന് നൽകി. മൂന്നാം സമ്മാനമായ 75 പൗണ്ടും മെഡലും സമീക്ഷ മാഞ്ചസ്റ്റർ എക്സിക്യൂട്ടീവ് അംഗം സുജേഷും അനീഷും വിതരണം ചെയ്തു. നാലാം സ്ഥാനക്കാർക്ക് 51 പൗണ്ടും മെഡലും സുബി സമ്മാനിച്ചു. സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ സെക്രട്ടറി ബേസിൽ ജോയിയും ബോബിയുമാണ് ടൂർണമെൻ്റ് ഉത്ഘാടനം ചെയ്തത്. സ്റ്റോക്ക് സ്മാഷേഴ്‌സ് ബാഡ്മിന്റൺ ക്ലബുമായി സഹകരിച്ചായിരുന്നു മത്സരം. സമീക്ഷ യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സ്വാഗതവും സ്റ്റോക്ക് സ്മാഷേഴ്‌സ് ബാഡ്മിന്റൺ ക്ലബ് അംഗം ബേസിൽ നന്ദിയും പറഞ്ഞു. UK Meal Club Restaurant, Universalfoods Supermarket, Total Care United, Ashlees Driving School, Careplus Recruit, Mariyas Restaurant, Quality Super Store, Galaxy Supermarket, Elite Care Recruitments എന്നിവരാണ് മത്സരത്തിൻ്റെ പ്രായോജകർ

Add a Comment