പോരാട്ടത്തിന്‍റെ ചരിത്രമുള്ള നാട്ടില്‍ സമീക്ഷയുടെ ചരിത്രവേദി ഒരുങ്ങുകയാണ്…

പോരാട്ടത്തിന്‍റെ ചരിത്രമുള്ള നാട്ടില്‍ സമീക്ഷയുടെ ചരിത്രവേദി ഒരുങ്ങുകയാണ്…

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ പട തകർത്തുകളഞ്ഞ നഗരമാണ് കോവൻട്രി. അതിജീവനം അത്ര എളുപ്പമായിരുന്നില്ല. ജോലി ഇല്ലായ്മയും ജനസംഖ്യാ വർധനയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം അടിക്കടി ഞെരുക്കിക്കൊണ്ടിരുന്നു. ഒരു കാലത്ത് മോട്ടോർ സൈക്കിള്‍ നിർമ്മാണത്തിന് പേരുകേട്ട നാട് ജീവിതം തിരിച്ചുപിടിച്ചതും അതേ വഴിയിലാണ്. ഇന്ന് അറിയപ്പെടുന്ന വ്യാവസായിക നഗരമാണ് കോവെൻട്രി. പോരാട്ടത്തിന്‍റെ ചരിത്രമുള്ള നാട്ടില്‍ സമീക്ഷയുടെ ചരിത്രവേദി ഒരുങ്ങുകയാണ്. രണ്ടാമത് ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഗ്രാന്‍റ് ഫിനാലെ ഈ മാസം 24ന് എക്സല്‍ ലേഷർ സെന്‍ററിലാണ്. പതിനാറ് റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ മത്സരത്തില്‍ പങ്കെടുക്കും. രണ്ടായിരം പൌണ്ടിന്‍റെ സമ്മാനത്തുകയാണ് വിജയകള്‍ക്ക് കരുതിവച്ചത്. മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ പൂർത്തിയായി. കായികപ്രേമികള്‍ക്ക് ഇനി കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍. കൈയടികളുടെയും ആർപ്പുവിളികളുടെയും മുഴക്കം ചെവിയിലിരമ്പുന്നുണ്ട്. കോവെൻട്രിയിലെ കോർട്ടില്‍ തീപാറും, കളിക്കളം അടക്കിവാഴാൻ കരുത്തർ പുറപ്പെടുകയാണ്. കപ്പുയർത്തുന്നത് ആരെന്ന് കാത്തിരുന്ന് കാണാം. ചരിത്രനഗരത്തില്‍ പുതിയ ചരിത്രം രചിക്കാൻ സമീക്ഷ തയ്യാർ. നിങ്ങളും ഒപ്പം കാണുമല്ലോ.

Add a Comment