സമീക്ഷ യു.കെ യുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരണം കെറ്ററിംഗ്‌ ബ്രാഞ്ചിൽ

സമീക്ഷ യു.കെ യുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരണം കെറ്ററിംഗ്‌ ബ്രാഞ്ചിൽ

സമീക്ഷ യു.കെ യുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരണം കെറ്ററിംഗ്‌ ബ്രാഞ്ചിൽ നിന്നുള്ള നാഷണൽ കോർഡിനേറ്റർമാരായ ബിബിൻ ഫിലിപ്പിന്റെയും, ശ്രീകുമാർ കല്ലുമ്മാക്കലിന്റെയും നേതൃത്വത്തിൽ നടന്നു. സമീക്ഷ പ്രവർത്തകരോടൊപ്പം കെറ്ററിംഗ്‌, കോർബി, റഷ്‌ഡൻ പ്രദേശങ്ങളിലെ സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം നടന്നത്. കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് ജനങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷണ സാധനങ്ങൾ കെറ്ററിംഗ് ഫുഡ്‌ ബാങ്കിന് ശനിയാഴ്ച്ച (04-03-23) കൈമാറി. വരുന്ന മാസങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സമീക്ഷ കെറ്റെറിംഗ് ബ്രാഞ്ച് പ്രവർത്തകർ.

ഈ ജീവ കാരുണ്യ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ കെറ്ററിംഗ്‌ ബ്രാഞ്ചിന്റെ നന്ദിയും ഭാരവാഹികൾ അറിയിച്ചു.

Add a Comment