ആറാം ദേശീയ സമ്മേളനം മെയ് 20, 21 തീയതികളിൽ പീറ്റർബറോയിൽ

ആറാം ദേശീയ സമ്മേളനം മെയ് 20, 21 തീയതികളിൽ പീറ്റർബറോയിൽ

സുഹൃത്തുക്കളെ,

യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക- സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ആറാം ദേശീയ സമ്മേളനത്തിന് ഒരുങ്ങുകയാണ്.
ഈ വരുന്ന മെയ് 20, 21 തീയതികളിൽ സഖാവ് M V ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കലാ സാംസ്കാരിക രംഗത്തു നിന്നും സംവിധായകൻ ആഷിഖ് അബു വിശിഷ്ടാഥിതിയായി പങ്കെടുക്കുന്നു. ഈ കഴിഞ്ഞ ആറു വർഷക്കാലം പുരോഗമനാശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്ന എണ്ണമറ്റ കലാ സാംസ്കാരിക കായിക പരിപാടികൾ ഏറ്റെടുത്ത് നടത്തിയ സംഘടനയാണ് സമീക്ഷ. UK യിലെ മലയാളി സമൂഹത്തിൽ എന്ന പോലെ തന്നെ നമ്മുടെ നാടിനെ സംബന്ധിക്കുന്ന വിഷയങ്ങളിലും സജീവമായ ഇടപെടലുകൾ സമീക്ഷ UK നടത്തിപ്പോരുന്നു. കോവിഡ് കാലത്ത് UK മലയാളികൾക്കായി തുടങ്ങിയ ഹെൽപ്പ് ഡെസ്ക്, ലോക്ഡൗണിൽ വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന കുട്ടികൾക്കായി സമിക്ഷ സർഗ്ഗവേദി നടത്തിയ ഓൺലൈൻ കലാമത്സരങ്ങൾ തുടങ്ങിയവ ഏറെ പ്രശംസ ലഭിച്ച പ്രവർത്തനങ്ങളായിരുന്നു. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ജന്മനാടിന് നൽകിയ പിന്തുണയും ഏറെ അഭിനന്ദനം അർഹിക്കുന്നു. ഇപ്പോൾ Uk യിൽ ഉടനിളം കമ്മ്യൂണിറ്റ് ഫുഡ് ബാങ്കുകൾക്ക് സഹായമേകാൻ മലയാളി കുടുംബങ്ങളെ ചേർത്ത് നടപ്പാക്കുന്ന ഷെയർ & കെയർ കമ്യൂണിറ്റി പ്രൊജക്ട് , ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെൻറ് എന്നിവയിൽ UKയിലെ മലയാളി സമൂഹം മാത്രമല്ല ദേശ വർഗ്ഗ വ്യത്യസങ്ങളില്ലാതെ ഏവരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു. അഭിവാദ്യങ്ങൾ

Add a Comment