സമീക്ഷയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ

സമീക്ഷയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ

സമീക്ഷയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ. സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത അദ്ദേഹം കേരളത്തിലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. നാഷണൽ പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണൽ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. നാഷണൽ വെെസ് പ്രസിഡൻ്റ് ഭാസ്കരൻ പുരയിൽ, ഏരിയ സെക്രട്ടറിമാരായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ കൊട്ട്പോൾ, വിനു ചന്ദ്രൻ, മിഥുൻ സണ്ണി, നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി പ്രബിൻ എന്നിവർ ആശംസ നേർന്നു. സമീക്ഷ UK മുൻ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഉൾപ്പടെയുള്ള പഴയകാല നേതാക്കൾ ഓർമ്മകൾ പങ്കുവച്ചു.

സാംസ്കാരിക സമ്മേളനത്തിൽ വെൺമണി സാഹിത്യ പുരസ്കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു.

Add a Comment