സമീക്ഷ യു.കെ. ലിസ്ബൺ യൂണിറ്റ് ഒരുക്കുന്ന കോഫി ഫെസ്റ്റിവൽ .

സമീക്ഷ യു.കെ. ലിസ്ബൺ യൂണിറ്റ് ഒരുക്കുന്ന കോഫി ഫെസ്റ്റിവൽ .

കഴിഞ്ഞ വർഷം ആഗസ്റ്റിൽ

ലണ്ടൻഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് ‘കോഫി ഫെസ്റ്റിവൽ’

സംഘടിപ്പിക്കുന്നു.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവനും നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ ‘കോഫി ഫെസ്റ്റിവൽ’.

ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവമ്പർ ഒന്ന് ഉച്ചക് രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ഥ രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന ‘സ്നേഹഭവന’ ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക എന്നതാണ് ഈ ‘കോഫി ഫെസ്റ്റിവലി’ന്റെ മുഖ്യ ഉദ്ദേശം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്

കോഫിയുടെ ചരിത്രം,

വ്യത്യസ്ഥ രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ,

ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.

കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന്

സമീക്ഷ ലിസ്ബൺ യൂണിറ്റ് ഭാരവാഹികളായ ശ്രീ വൈശാഖ് മോഹൻ (സെക്രട്ടറി), ശ്രീ സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

‘കോഫി ഫെസ്റ്റ്’ ന്റെ ഔപചാരികമായ ഉദ്ഘാടനം ബെൽ ഫാസ്റ്റ് മലയാളി അസ്സോസ്സിയേഷൻ ജന.സെക്രട്ടറി ശ്രീ ജയൻ മലയിൽ നിർവ്വഹിക്കും.

സമീക്ഷ യു.കെ

ദേശീയ സമിതി അംഗം ശ്രീ.ബൈജു നാരായണൻ, ശ്രീ. ജോസഫ് കുര്യൻ ( ഷാജി – ബാലിമിന ), ശ്രീ മഹേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റൂവൺ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യു.കെ ലിസ്ബൺ യൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കാരുണ്യ പ്രവർത്തിന്റെ ഭാഗമാകാൻ എല്ലാ പ്രിയ സഹോദരങ്ങളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Add a Comment