സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

പ്രീയപ്പെട്ട സുഹൃത്തുക്കളെ,

സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

ആതിഥേയരായ ചെംസ്ഫോർഡ് യൂണിറ്റിന്റെ കഴിഞ്ഞ രണ്ടു മാസക്കാലത്തെ അശ്രാന്തപരിശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിക്കാണ് ഒക്ടോബർ 22 ഞായറാഴ്ച ചെംസ്ഫോർഡ് സാക്ഷ്യം വഹിച്ചത്.

സമീക്ഷചെംസ്ഫോർഡ് യൂണിറ്റിന്റെ കഠിനാധ്വാനവും ,അർപ്പണബോധത്തോടു കൂടിയ കൂട്ടായ പ്രവർത്തനവും ഏറെ അഭിനന്ദനാർഹമാണ്. മാതൃകാപരമായ പ്രവർത്തനം നടത്തിയ ചെംസ്ഫോർഡിലെ ഓരോ പ്രവർത്തകനെയും ഹൃദയപൂർവം സമീക്ഷUK യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സമ്മർ ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച പ്രോഗ്രാം കമ്മറ്റി, ഫിനാൻസ് കമ്മറ്റി, റിസപ്ഷൻ കമ്മറ്റി, വെന്യു കമ്മറ്റി , മീഡിയ കമ്മറ്റി എന്നിവയുടെ കോർഡിനേറ്റർമാർ, കമ്മറ്റി അംഗങ്ങൾ എന്നിവരോടുളള നന്ദിയും, കടപ്പാടും പ്രത്യേകം അറിയിക്കട്ടെ.

വടംവലി മത്സരം നിയന്ത്രിക്കാനായി എത്തിയ ബിജോ പറശ്ശേരി, മെജിത് കെ.കെ.ബി. എന്നിവർക്കും ആവേശകരമായ വിവരണത്തിലൂടെ വടംവലി മത്സരത്തിന്റെ മാറ്റു കൂട്ടിയ ശ്രീ ജയേഷ്, കൂടാതെ തിരുവാതിരകളി മത്സരത്തിന് വിധികർത്താക്കളായെത്തി നമ്മളോട് സഹകരിച്ച ശ്രീമതി സീമ ഗോപിനാഥ്, ശ്രീമതി രശ്മി പ്രകാശ്, ശ്രീമതി സീമ സൈമൺ എന്നിവരോടും ഉള്ള പ്രത്യേക നന്ദി അറിയിക്കുന്നു.

ഗാനാലാപനത്താൽ സദസ്സിന് അവിസ്മരണീയമായ സംഗീതാനുഭൂതി പകർന്നുനൽകിയ കുമാരി തൃഷ സുധി, ശ്രീ വിഷ്ണുദാസ് , ചടുലമായ

നൃത്തച്ചുവടുകൾ കൊണ്ട് സദസ്സിനെ ആനന്ദിപ്പിച്ച കുമാരി അക്സ രാജേഷ് എന്നിവരോടുളള നന്ദിയും പ്രത്യേകമറിയിക്കട്ടെ. ആദ്യാവസാനം പരിപാടിയുടെ അവതാരികയായി ഞങ്ങളോടു സഹകരിച്ച ശ്രീമതി സീമ സൈമണിനുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു.

വടംവലി മത്സരത്തിലും തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത ടീമുകൾ , പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിച്ച വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ വാളണ്ടിയേഴ്സ്, ശബ്ദവും വെളിച്ചവും ഒരുക്കിയ പിങ്കു തോമസ്, സെബിൻ ജോസഫ് ഫോട്ടോ, വീഡിയോ, FB & YouTube Live എന്നിവ ഒരുക്കിയ Better ഫ്രെയിംസ്, രുചികരമായ നാടൻ ഭക്ഷണങ്ങളോടു കൂടിയ ഭക്ഷണശാല ഒരുക്കിയ മലയാളീസ് കിച്ചൺ എന്നിവർക്കും ഹൃദയപൂർവ്വം നന്ദി രേഖപെടുത്തുന്നു.

റാഫിൾ ടിക്കറ്റ് എടുത്തു ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും, ഒപ്പം അതിന്റെ പ്രചരണത്തിനും വിൽപനക്കും പിന്നണിയിൽ പ്രവർത്തിച്ച ഒരോരുത്തരോടും ഉള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു.

സമീക്ഷUk സമ്മർഫെസ്റ്റിനു സാമ്പത്തികമായ പിന്തുണ നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട സ്പോൺസേഷ്സ്

Daily Delight

Infinity mortgage

Indo Asian Food

Britex Food Ltd

Global Study Link

Tech Bank

Global Premier League

Chennai Dosa

Brit Cut Barbers

Kayal

Granules Rice

Joe’s market Rainsford

Joe’s Liquors Duke Street

Joe’s Liquors kings Road

Joe’s Convenience

Pakwan Indian Restaurant

National Distribution Limited ( Fozen seafood importer)

Jinesh – Chapathi

Maharani Choice

Namasthe Exeter

തുടങ്ങി എല്ലാവർക്കും പ്രത്യേകം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

എല്ലാത്തിനും ഉപരിയായി സമിക്ഷUK ‘ഓണഗ്രാമ’ത്തെ ഹൃദയത്തിൽ ഏറ്റിയ നല്ലവരായ ചെംസ്ഫോർഡ് നിവാസികളോടുള്ള സമിക്ഷ യുകെയുടെ നന്ദിയും കടപ്പാടും സ്നേഹപൂർവ്വം അറിയിക്കട്ടെ.

ഞങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്കും നിങ്ങളുടെ ഏവരുടെയും പിന്തുണയും, ആത്മാർത്ഥമായ സഹകരണവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

സ്നേഹപൂർവ്വം

സംഘാടക സമിതി

‘സമ്മർഫെസ്റ്റ് 23’

സമീക്ഷ യു.കെ

Add a Comment