സമീക്ഷയുടെ സ്നേഹവീടിന്‍റെ താക്കോല്‍ദാനം
സമീക്ഷയുടെ സ്നേഹവീടിന്‍റെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്വാഗതസംഘം സംഘടിപ്പിച്ച പ്രസ്സ് മീറ്റ്. സി പി എം പന്നിയൂർ എൽസി സെക്രട്ടറി ശ്രീ ഐ വി നാരായണൻ, സമീക്ഷUk നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ്പ്രസിഡൻറ് ശ്രീ ഭാസ്കർ പുരയിൽ, നാഷ്ണൽകമ്മറ്റി അംഗങ്ങളായ ശ്രീ ബൈജു നാരായണൻ ശ്രീ ബാലു ബാലചന്ദ്രൻ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.
ഈ പകല്‍ ഞങ്ങള്‍ക്ക് നിറഞ്ഞ ചാരിതാർഥ്യത്തിന്‍റേതാണ്, അളവറ്റ സന്തോഷത്തിന്‍റേതാണ്. സമീക്ഷ യുകെ നല്‍കിയ എളമ്പേരത്തെ ഈ കൊച്ചു വീട്ടില്‍ ഇനിയുള്ള കാലം ഗീതയും കുടുംബവും കഴിയും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വീടിന്‍റെ താക്കോല്‍ കൈമാറി. റുവാൻ സൈമന്‍റെ കുടുംബവും, സമീക്ഷ ഭാരവാഹികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.