സമീക്ഷയുടെ ഡബിള്‍സ് ബാഡ്മിന്‍ൺ ടൂർണമെന്‍റില്‍ ആവേശപ്പോര് മുറുകുന്നു.

സമീക്ഷയുടെ ഡബിള്‍സ് ബാഡ്മിന്‍ൺ ടൂർണമെന്‍റില്‍ ആവേശപ്പോര് മുറുകുന്നു.

സമീക്ഷയുടെ ഡബിള്‍സ് ബാഡ്മിന്‍ൺ ടൂർണമെന്‍റില്‍ ആവേശപ്പോര് മുറുകുന്നു. ഇപ്‍സ്വിച്ച് റീജിയണല്‍ മത്സരത്തില്‍ അർജുൻ സജി- മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാർഹാൻ ഹുസൈൻ-ലട്‍ഫർ റഹ്മാൻ സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ-ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് ബുക്കോട്രിപ്പ് ട്രാവൽസ് സ്പോൺസർ ചെയ്ത 101 പൌണ്ടും ട്രോഫിയും സമ്മാനിച്ചു. എജെ ജോയിനറി വർക്ക്സ് സ്പോൺസർ ചെയ്ത 51 പൌണ്ടും ട്രോഫിയുമാണ് രണ്ടാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയവർക്ക് സെന്‍റ് ജോൺ കേരള സ്റ്റോർ സ്പോൺസർ ചെയ്ത 31 പൌണ്ടും ട്രോഫിയും നല്‍കി. ഗോള്‍ഡൻ ഈഗിള്‍സ് മാനേജർ ട്വിങ്കിള്‍ സഹദേവൻ, ബുക്കോട്രിപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ജെവിൻ തോമസ്, ജിതിൻ ആർ (എ ജെ ജോയിനറി വർക്ക്സ്), സമീക്ഷ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ, സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ്, ട്രഷറർ യോഗിൻ ചാക്കോ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മജോ ജോസ് ഊക്കൻ, ജസ്റ്റിൻ അലനി, സിബി കുറ്റിപ്പറിച്ചല്‍, ജോജോ പഴയാറ്റിൽ, കെവിൻ ക്ലിന്‍റ് എന്നിവർ മത്സരം നിയന്ത്രിച്ചു. റീജണൽ മത്സരത്തിന്റെ പ്രാധാന സ്പോൺസർ കിയാൻ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു.

Add a Comment