അവസാനഘട്ട റീജിയണല്‍ മത്സരങ്ങളില്‍ കടുത്ത പോരാട്ടം
അവസാനഘട്ട റീജിയണല്‍ മത്സരങ്ങളില്‍ കടുത്ത പോരാട്ടം. ഈസ്റ്റ്ഹാമില്‍ അഭിജിത്ത്- ഷമിൻ സഖ്യം വിജയികളായി. വിനോദ് ജോസഫ്- ഇസ്മൈല്‍ സഖ്യം രണ്ടാംസ്ഥാനവും കെവിൻ-അരുൺ സഖ്യം മൂന്നാംസ്ഥാനവും നേടി. ആകെ പന്ത്രണ്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യ രണ്ട് സ്ഥാനക്കാർ കോവെൻട്രിയില്‍ ഈ മാസം 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം നേടിയ ടീമിന് 250 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. സ്മാർട്ട് മൂവ് ഗ്രൂപ്പും പാൻ ഗ്രൂപ്പ് ഓഫ് കമ്പനീസുമാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. പാൻ ഗ്രൂപ്പ് പ്രതിനിധി റിയാസ് സമ്മാനദാനം നിർവഹിച്ചു. സമീക്ഷ നാഷണല്‍ സ്പോർട്സ് കോർഡിനേറ്ററും നാഷ്ണൽ കമ്മറ്റി അംഗവുമായ അരവിന്ദ് സതീഷ് മത്സരം ഉദ്ഘാടനം ചെയ്തു. സമീക്ഷ ഈസ്റ്റ്ഹാം സെക്രട്ടറി അല്‍മഹറാജ് സ്വാഗതവും ഫിദില്‍ മുത്തുക്കോയ നന്ദിയും പറഞ്ഞു.