അന്നദാനത്തിന്റെ ആറാം മാസം.

അന്നദാനത്തിന്റെ ആറാം മാസം.

അന്നദാനത്തിന്റെ ആറാം മാസം.

സമീക്ഷ യുകെയുടെ Share & care community project ഭാഗമായി സമീക്ഷ ബോസ്റ്റൺ യൂണിറ്റ് നടത്തിവരുന്ന

ഭക്ഷണ ശേഖരണ പരിപാടി ആറാം മാസം പിന്നിടുന്നു.

ഈ ഘട്ടം പിന്നിടുമ്പോഴേക്കും നിരവധി കുടുംബങ്ങൾ ഇതുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ടു വന്നുവെന്നുമാത്രമല്ല,

ബോസ്റ്റൺ ബോറോയിലെ കൗൺസിലർമാരുടെ സാന്നിദ്ധ്യവും, സഹകരണവും ലഭിക്കുകയുണ്ടായി എന്ന സന്തോഷം കൂടി ഏവരുമായി പങ്കു വെക്കുന്നു.

കൗൺസിലർമാരായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡോ ജ്യോതി അരയമ്പത്തി ( ട്രിനിറ്റി) ന്റെ സാന്നിധ്യത്തിൽ മിസ്റ്റർ ഡേവിഡ് സകൂട്ട് ( ഫിഷ്ടോഫ്റ്റ് ) ഭക്ഷണസാധനങ്ങൾ റീസ്റ്റോർ ചർച്ച് . ഭാരവാഹി മിസ്റ്റർ ഡാ റനെ ഏൽപ്പിച്ചു.

മാതൃകാപരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ കൗൺസിൽ സംതൃപ്തി പ്രകടിപിക്കുകയും, ബോസ്റ്റൺ കമ്മ്യൂണിറ്റിക്ക് വേണ്ടി കൗൺസിൽ നടത്തുന്ന ഭാവി പ്രവർത്തനങ്ങളി സമീക്ഷയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി മിസ്റ്റർ ഡേവിഡ് അറിയിക്കുകയും ചെയ്തു.

സമീക്ഷയും , മറ്റു മലയാളി സംഘടനകളും സമൂഹത്തിൽ നടത്തുന്ന പുരോഗമന പ്രവർത്തനങ്ങളെ നന്ദിപൂർവം അനുസ്മരിച്ചു കൊണ്ട് ഡോ. ജ്യോതി അരയമ്പത്ത് സംസാരിച്ചു. ഇന്നത്തെ

ഭക്ഷണ ശേഖരണത്തി ലും , ഏൽപ്പിക്കൽച്ചടങ്ങിലും

യൂണിറ്റ് ട്രഷറർ നിധീഷ് പാലക്കൽ, സെക്രട്ടറി സന്തോഷ് ദേവസ്സി,

വൈസ് പ്രസിഡന്റ് ജിതിൻ തുളസി, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗം മജോ വെരനാനി, വിഷ്ണുദാസ്,

നാഷണൽ വൈസ് പ്രസിഡന്റ് ഭാസ്കർ പുരയിൽ, മായാ ഭാസ്കർ എന്നിവർ പങ്കെടുത്തു.

Team Share&Care Boston❤️

Add a Comment