എൽഡിഎഫിന്റെ തുടർഭരണ പ്രതീക്ഷയ്ക്കു ബലമേകാൻ സമീക്ഷ യൂകെയും ഒരുങ്ങുന്നു

എൽഡിഎഫിന്റെ തുടർഭരണ പ്രതീക്ഷയ്ക്കു ബലമേകാൻ സമീക്ഷ യൂകെയും ഒരുങ്ങുന്നു

ലണ്ടൻ>എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം ഉറപ്പിക്കാൻ യുകെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യും തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്നു.

മലയാളിയുടെ മനസ്സിനെ തൊട്ടറിഞ്ഞ, മഹാമാരിയുടെയും മഹാപ്രളയത്തിന്റെയും കാലത്തു മലയാളിയെ നെഞ്ചോടു ചേർത്ത, കേരളത്തിൽ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള വികസന പെരുമഴ പെയ്യിച്ച പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഭാവികേരളത്തിന്റെ ആവശ്യമാണെന്ന്‌ സംഘടന പ്രസ്‌താവനയിൽ പറഞ്ഞൂ.

ഭക്ഷ്യ കിറ്റായും, ക്ഷേമ പെൻഷനായും, ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുകളായും ഓരോ സാധാരണക്കാരന്റെയും ജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നു ഈ സർക്കാർ. ഏറെ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരാണ്‌ എൽഡിഎഫിന്റേതെന്ന്‌ സമീക്ഷ ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് കേന്ദ്ര സർക്കാറടക്കമുള്ള മറ്റേത് സർക്കാറുകളേക്കാളും ഏറ്റവുമധികം സഹായങ്ങൾ നൽകി. അവരെ ഭരണ തലത്തിലടക്കം പങ്കാളികളാക്കുവാനായി ലോക കേരളസഭ എന്ന പ്രത്യേക പ്രവാസി പാർലമെൻ്റു സൃഷ്ടിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ രീതിയിലും ഇടപെടുകയും ചെയതു. കോവിഡ് കാലത്ത് നാട്ടിൽ തങ്ങേണ്ടി വന്നവർക്കും പ്രവാസ ജീവിതം നഷ്ടമായവർക്കുമെല്ലാം കഴിയുന്ന സാമ്പത്തിക സഹായങ്ങളടക്കം നൽകുകയും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്‌ത വിദേശ മലയാളികളുടെ വിവിധ പെൻഷൻ 3000, 3500 എന്നീ നിരക്കിൽ ഉയർത്തുകയും ചെയ്തു.

ഇന്ത്യയിൽ ഒരു സർക്കാറും ചെയ്യാത്ത വിധം കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ആർടി പിസിആർ ടെസ്‌റ്റ്‌ സൗജന്യമാക്കി പ്രവാസികളെ ചേർത്തു പിടിച്ച എൽഡിഎഫ്‌ സർക്കാറിൻ്റെ തുടർച്ചക്കായി പ്രവർത്തിക്കേണ്ടത്‌ പ്രവാസികളുടെ കടമയാണ്‌. വരുന്ന ഒരു മാസക്കാലം സമീക്ഷ യുകെ യുടെ ഓരോ ബ്രാഞ്ചും  പ്രവർത്തകരും ഒറ്റകെട്ടായി ഈ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്ന് സമീക്ഷ യുകെ യുടെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു
Read more: https://www.deshabhimani.com/news/pravasi/sameeksha-uk-for-ldf-victory/927554

Add a Comment