അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ

അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ

ക്യാമ്പയിന്‍ നെഞ്ചേറ്റി 10 ദിവസം കൊണ്ടു 10 ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ കര്‍ഷകസമരഭടന്മാര്‍ക്കു നല്‍കാന്‍ സഹായിച്ചു യുകെ ഇന്ത്യന്‍ വംശജര്‍

ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി വന്‍കിടമുതലാളിമാര്‍ക്കു വിടുപണി ചെയ്യുന്ന മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുര്‍ഘടങ്ങളും അതിജീവിച്ചു കൊണ്ടു സമരം നടത്തുകയാണ് രാജ്യത്തിന്റെ ഉയിരായ കര്‍ഷകര്‍. ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സഹന സമരഭൂമിയിലേക്ക് ഐക്യദാര്‍ട്യത്തോടൊപ്പം നമ്മളാല്‍ കഴിയുന്ന സഹായം എത്തിക്കുക എന്നത് കര്‍ഷകരെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയന്റയും കര്‍ത്തവ്യമായി കണ്ടാണ് സമീക്ഷ യുകെ എന്ന ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടന ഈ ക്യാമ്പയിന്‍ തുടങ്ങിയത്.

രാജ്യത്തെ ഊട്ടുന്ന ഈ സമര ഭടന്മാര്‍ക്കു ഒരു ടണ്‍ ഭക്ഷണ സാധനങ്ങളെങ്കിലുമെത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് UKയിലെ മലയാളി സമൂഹത്തിന്റെയും ഇതര ഇന്ത്യന്‍ സഹോദരങ്ങളുടെയും ഇടയിലേക്ക് സമീക്ഷ UK എത്തിയത് . ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചു, പത്തു ദിവസങ്ങള്‍ കൊണ്ട് ഒരു ടണ്‍ എന്നത് 10 ടണ്‍ ഭാഷ്യധാന്യത്തിലേക്കു എത്തിക്കാനായി. മലയാളികളുടെ അഭിമാനമായ സമീക്ഷ UK യുടെ അഭ്യര്‍ത്ഥന നെഞ്ചിലേറ്റി ഈ പ്രവര്‍ത്തനത്തെ വന്‍ വിജയമാക്കിയ എല്ലാ സഹോദരി സഹോദരങ്ങള്‍ക്കും സമീക്ഷ നാഷണല്‍ കമ്മറ്റിയുടെ നന്ദിയും കടപ്പാടുമറിയിച്ചു .

Add a Comment