ചെൽറ്റൻഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്.

ചെൽറ്റൻഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്.

ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ബുദ്ധിമുട്ടിക്കുന്ന ഈ സമയത്ത് ചെൽറ്റൻഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്.

സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ഗ്ലോസ്റ്റർഷെയർ യൂണിറ്റിലെ പ്രവർത്തകർ ശേഖരിച്ച 200 കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കൾ ചെൽട്ടൻഹാം സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ചെൽട്ടൻഹാം CCP ക്കു കൈമാറി.

ഈ ഉദ്യമത്തിൽ ഞങ്ങളോടു സഹകരിച്ച ഗ്ലൗസെസ്റ്റർഷെയറിലെ ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബങ്ങളോടും ഉള്ള നന്ദി അറിയിക്കുന്നു, തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

Team Share&Care Gloucestershire❤️

Add a Comment