Loading Events

സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക്

May 2 @ 8:00 am - 5:00 pm
പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സമരവീര്യത്തിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന സമീക്ഷ യു കെ പുതിയൊരു പോരാട്ടചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. മാറ്റത്തിന്റെ കാഹളം മുഴക്കി, പുരോഗമന ചിന്തകളുടെ കരുത്തുമായി സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ചുവടുവെക്കുന്നു.
​അടിച്ചമർത്തലുകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ഉയർന്നുകേൾക്കുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കമായി ഈ സമ്മേളനം മാറട്ടെ. സാമ്രാജ്ത്വത്തിന്റെ കോട്ടകളിൽ മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതാൻ കാലം നമ്മെ വീണ്ടും വിളിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തോടെ, സാംസ്കാരിക ബോധത്തിന്റെ പടച്ചട്ടയണിഞ്ഞ് നമ്മൾ അണിചേരുകയാണ്.
​2026 മെയ് രണ്ട് ശനിയാഴ്ച.
​ചരിത്രം വഴിമാറുന്ന ഈ ദിനത്തിൽ വിപ്ലവകരമായ ആവേശത്തോടെ നമുക്ക് ഒന്നിക്കാം. പ്രവാസലോകത്തെ മലയാളി കരുത്തിന്റെ ഈ മഹാസഗമം പുതിയൊരു ഉണർവാകട്ടെ. പോരാട്ടങ്ങളുടെ കനൽവഴികളിൽ വിട്ടുവീഴ്ചയില്ലാത്ത ചുവടുകളവുമായി സമീക്ഷ യു കെ മുന്നോട്ട്.
May 2 @ 8:00 am - 5:00 pm
Event Category: