Latest Past Events

സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക്

പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സമരവീര്യത്തിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന സമീക്ഷ യു കെ പുതിയൊരു പോരാട്ടചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. മാറ്റത്തിന്റെ കാഹളം മുഴക്കി, പുരോഗമന ചിന്തകളുടെ കരുത്തുമായി സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ചുവടുവെക്കുന്നു. ​അടിച്ചമർത്തലുകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ഉയർന്നുകേൾക്കുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കമായി ഈ സമ്മേളനം മാറട്ടെ. സാമ്രാജ്ത്വത്തിന്റെ കോട്ടകളിൽ മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതാൻ കാലം നമ്മെ വീണ്ടും വിളിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തോടെ, സാംസ്കാരിക ബോധത്തിന്റെ പടച്ചട്ടയണിഞ്ഞ് നമ്മൾ അണിചേരുകയാണ്. ​2026 മെയ് രണ്ട് ശനിയാഴ്ച. […]

3’rd All UK Tug of War

ഇത് സ്വന്തം മണ്ണിന്റെ ചൂടും ചൂരും സൗഹൃദ-സംഗമങ്ങളുടെ ശക്തിയും ഒരുമിച്ച് ഇഴചേരുന്ന ആവേശവേള! കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും, ഓരോ തള്ളി വലിക്കും പിറകിൽ ഓരോ ടീമിന്റെ അഭിമാനവും ആത്മാർത്ഥതയും നിറഞ്ഞ ഈ വടംവലി മത്സരം, ഇനി ഉത്സവമാവുകയാണ് ന്യൂപോർട്ടിൽ! സമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ മഹാസംഗമത്തിന്റെ മൂന്നാം പതിപ്പ്, കൈ കരുത്തിനെയും, താളത്തിനെയും, ടീമിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു വേദി ! 5000 […]

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്

ദേശീയ സമ്മേളത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് സമീക്ഷ യുകെ. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളിയും പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലുമാണ് സ്വാഗതസംഘം കൺവീനർമാർ. സ്വാഗതസംഘം ചെയർമാനായി ബെർമിങ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ ഗ്ലീറ്ററിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ സുഖമമായ മുന്നോട്ടുപോക്കിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവർത്തനം ആരംഭിച്ചു. നവംബർ 30ന് ബെർമിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്‍റർ ഹാളിലാണ് ദേശീയ സമ്മേളനം.