Latest Past Events

സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക്

പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സമരവീര്യത്തിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന സമീക്ഷ യു കെ പുതിയൊരു പോരാട്ടചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. മാറ്റത്തിന്റെ കാഹളം മുഴക്കി, പുരോഗമന ചിന്തകളുടെ കരുത്തുമായി സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ചുവടുവെക്കുന്നു. ​അടിച്ചമർത്തലുകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ഉയർന്നുകേൾക്കുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കമായി ഈ സമ്മേളനം മാറട്ടെ. സാമ്രാജ്ത്വത്തിന്റെ കോട്ടകളിൽ മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതാൻ കാലം നമ്മെ വീണ്ടും വിളിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തോടെ, സാംസ്കാരിക ബോധത്തിന്റെ പടച്ചട്ടയണിഞ്ഞ് നമ്മൾ അണിചേരുകയാണ്. ​2026 മെയ് രണ്ട് ശനിയാഴ്ച. […]