സമീക്ഷ യു.കെ. ലണ്ടൻഡെറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആദ്യഘട്ട ഭക്ഷ്യവസ്തുക്കളുടെ വിതരണം ഒക്ടോബർ 20 തിങ്കളാഴ്ച നടന്നു
സമീക്ഷ യു.കെ. ലണ്ടൻഡെറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആദ്യഘട്ട ഭക്ഷ്യവസ്തുക്കളുടെ വിതരണം ഒക്ടോബർ 20 തിങ്കളാഴ്ച നടന്നു
വിവിധ കുടുംബങ്ങൾ സംഭാവനയായി നൽകിയ ഭക്ഷ്യ വസ്തുക്കൾ പ്രസിഡൻ്റ ആയ സുഭാഷ് ബ്രാഞ്ച് സെക്രട്ടറി മാത്യൂ തോമസ് (ജോസി) എന്നിവർ ലണ്ടൻഡെറി ഫോയൽ ഫുഡ് ബാങ്കിനെ ഏൽപ്പിച്ചു.
എല്ലാ യൂണിറ്റ് അംഗങ്ങളും ഭക്ഷണശേഖരണത്തിൽ പങ്കാളികളായി.
വയറെരിയുന്നവരെ അന്നമൂട്ടുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ കൂടുതൽ കടുംബങ്ങൾസ്വമേധയാ മുന്നോട്ട് വന്നത് പ്രവർത്തകർക്ക് കൂടുതൽആവേശവും പ്രതീക്ഷയുമേകി.
വിശക്കുന്നവർക്ക് ആശ്വാസമേകാൻ
ലണ്ടൻഡെറി ഫോയൽ ഫുഡ് ബാങ്ക് നടത്തുന്ന പ്രവർത്തനത്തിൽ പങ്കാളികളായ സമീക്ഷ പ്രവർത്തകരോടുള്ള നന്ദിയും, കടപ്പാടും ഫുഡ് ബാങ്ക് ഭാരവാഹികൾ പ്രത്യേകമറിയിച്ചു.
ഈ ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിച്ച ഓരോ കുടുബങ്ങളോടും, പ്രവർത്തകരോടും സമീക്ഷയുടെ ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നതോടൊപ്പം, തുടർന്നും എല്ലാ വിധ സഹായ സഹകരണങ്ങളുമുണ്ടാകമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.