സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തില്‍ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയർസ്..

സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തില്‍ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയർസ്..

സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തില്‍ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയർസ്..

ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ മാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സമീക്ഷയുടെ കപ്പുയർത്തിയ അച്ചായൻസിനു ഇതോടെ സമീക്ഷയുടെ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടമായത്.

പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്.

ഒന്നാം സ്ഥാനക്കാർക്ക് 1501 പൌണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൌണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൌണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്.

Add a Comment