ഗ്ലോബൽ പ്രീമിയർ ലീഗുമായി ചേർന്ന് സമീക്ഷ UK നടത്തുന്ന മലയാളി ക്രിക്കറ്റ്‌ ടൂർണമെന്റ്

ഗ്ലോബൽ പ്രീമിയർ ലീഗുമായി ചേർന്ന് സമീക്ഷ UK നടത്തുന്ന മലയാളി ക്രിക്കറ്റ്‌ ടൂർണമെന്റ്

സുഹൃത്തുക്കളെ,

ഗ്ലോബൽ പ്രീമിയർ ലീഗുമായി ചേർന്ന് സമീക്ഷ UK നടത്തുന്ന മലയാളി ക്രിക്കറ്റ്‌ ടൂർണമെന്റ് ഓഗസ്റ്റ് 20 ഞായറാഴ്ച്ച നോർത്താംപ്ടനിൽ വച്ച് നടക്കുന്നു.GPL ന്റെ ആദ്യത്തെ എഡിഷൻ ആണ് നടക്കുന്നത്.എട്ട് ടീമുകൾ പങ്കെടുക്കുന്ന T10 ടൂർണമെന്റ് ഒരു ദിവസം കൊണ്ട് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.മലയാളി ടീമുകൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ട് ടീമുകൾക്കാണ് കളിക്കാൻ അവസരം ലഭിക്കുന്നത്.ഫസ്റ്റ് പ്രൈസ് £1500 + ട്രോഫിയും, സെക്കന്റ്‌ പ്രൈസ് £1000+ട്രോഫിയും ഒപ്പം £250 +ട്രോഫിയും സെമിഫൈനൽ എത്തുന്ന രണ്ട് ടീമിനും ലഭിക്കും.രാവിലെ എട്ട് മണിക്ക് ടൂർണമെന്റ് തുടങ്ങും.അന്നേ ദിവസം ഫുഡ്‌ ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്.സമീക്ഷയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നൊരുക്കുന്ന നോർത്താംപ്ടനിൽ നടക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു🙏

Add a Comment