ഷോപ്ഷെയർ റീജിയണൽ മത്സരത്തിൽ സുദീപ് വാസൻ, ബെസ്റ്റിൻ ജോസഫ് സഖ്യം വിജയം നേടി .
ഷോപ്ഷെയർ റീജിയണൽ മത്സരത്തിൽ സുദീപ് വാസൻ, ബെസ്റ്റിൻ ജോസഫ് സഖ്യം വിജയം നേടി .
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി ശ്രോപ്ഷിയർ റീജിയണിൽ നടന്ന മത്സരങ്ങൾ ആവേശഭരിതമായി.
രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ ഏരിയ സെക്രട്ടറി അഖിൽ ശശി യൂണിറ്റ് പ്രസിഡന്റ് സിറാജ് മൈതീൻ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.
മത്സരത്തിന്റെ പ്രാദേശിക സംഘാടകസമിതി അംഗങ്ങളായ അഭിലാഷ്, ട്വിങ്കിൾ, ജോബിൻ തുടങ്ങിയവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.
1 ആം സ്ഥാനം
സുദീപ് വാസൻ, ബെസ്റ്റിൻ ജോസഫ്
(Sudeep Vasan, Bestin Joseph)
2 ആം സ്ഥാനം
ധനുഷ് വിഎം, പ്രിൻസ് മാത്യൂ
(Dhanush VM, Prince Mathew)
3 ആം സ്ഥാനം
ജോൺ പോൾ കെഎൻ, ഫിലിപ്പ് ജോൺ പോൾ
( John Paul KN, Philip John Paul )
ഏരിയാ സെക്രട്ടറി അഖിൽ ശശി, യൂണിറ്റ് പ്രസിഡന്റ് സിറാജ് മൈതീൻ, യൂണിറ്റ് സെക്രട്ടറി ജോബി ജോസ്, ഷെനുഫ് സുധി, ജോബിൻ ജോർജ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 റീജിയണുകളിൽ മത്സരങ്ങൾ നടക്കുന്നു.
ഇതിലൂടെ 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിൾസ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം!
info@sameekshauk.org
Swaroop: +44 7500 741789 | Antony Joseph: +44 7474 666050