ഇപ്സ്വിച്ച് റീജിയണൽ മത്സരത്തിൽ ലെവിൻ & റിക്കിൻ സഖ്യം വിജയം നേടി .
ഇപ്സ്വിച്ച് റീജിയണൽ മത്സരത്തിൽ ലെവിൻ & റിക്കിൻ സഖ്യം വിജയം നേടി .
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ഇപ്സ്വിച്ച് റീജിയണൽ മത്സരങ്ങൾ ആവേശഭരിതമായ അന്തരീക്ഷത്തിൽ നടന്നു.
മത്സരത്തിൽ ആകെ 16 ടീമുകൾ പങ്കെടുത്തു, 2 വനിതാ താരങ്ങളും ടീമുകളുടെ ഭാഗമായി .
രാവിലെ 10 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിച്ചു . യൂണിറ്റ് സെക്രട്ടറി ജോബി ജോസ് യൂണിറ്റ് പ്രസിഡന്റ് എൽദോ എബ്രഹാം എന്നിവർ ചേർന്ന് മത്സരങ്ങൾ ഉത്ഘാടനം ചെയ്തു . യൂണിറ്റ് സ്പോർട്സ് കോഓർഡിനേറ്റർ യൂജിൻ ചാക്കോ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു .
Sameeksha UK യുടെ പ്രാദേശിക സംഘാടകസമിതി മത്സരങ്ങൾ നിയന്ത്രിച്ചു.
1ാം സ്ഥാനം – ലെവിൻ & റിക്കിൻ (Levin & Rikin)
2ാം സ്ഥാനം – അജ്മൈൻ & ജാക്സൺ (Ajmain & Jackson)
3ാം സ്ഥാനം – അർജുൻ & ജെഫിൻ (Arjun & Jeffin)
പരിപാടിയുടെ Regional Mega Sponsor ശ്രീ മോബിൻ (Keram Restaurant) സമ്മാനദാനം നിർവഹിച്ചു.
സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 റീജിയണുകളിൽ മത്സരങ്ങൾ നടക്കുന്നു.
ഇതിലൂടെ 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം!
info@sameekshauk.org
Swaroop: +44 7500 741789 | Antony Joseph: +44 7474 666050