വെയിൽസിന്റെ മണ്ണിൽ സമീക്ഷയുടെ ബാഡ്മിന്റൺ ചരിത്രം

വെയിൽസിന്റെ മണ്ണിൽ സമീക്ഷയുടെ ബാഡ്മിന്റൺ ചരിത്രം

വെയിൽസിന്റെ മണ്ണിൽ സമീക്ഷയുടെ ബാഡ്മിന്റൺ ചരിത്രം

സൗത്ത് വെയിൽസ് റീജിയണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് — കേരള പിറവി ദിനത്തിൽ

സമീക്ഷ യു.കെയുടെ മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1-ന്, സൗത്ത് വെയിൽസിലെ കാർഡിഫ് യൂണിറ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റീജിയണൽ ബാഡ്മിന്റൺ മത്സരം വെയിൽസിന്റെ മണ്ണിൽ ബാഡ്മിന്റൺ ചരിത്രം കുറിച്ചു.

പിൽ മില്ലേനിയം സെന്റർ, ന്യൂ പോർട്ടിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് സമീക്ഷ സെക്രട്ടറിയേറ്റ് അംഗം ശ്രീ ബാലു, യൂണിറ്റ് സെക്രട്ടറി ശ്രീ രാഖേഷ്, യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രിൻസ് എന്നിവർ ചേർന്ന് മത്സരം ഉത്‌ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സ്പോർട്സ് കോർഡിനേറ്റർ ശ്രീ ബിജോൺ അടക്കമുള്ള സംഘാടക സമിതിയംഗങ്ങൾ പങ്കെടുത്തു.

കേരള പിറവി ദിനത്തിൽ നടന്ന ഈ മത്സരങ്ങൾ മികച്ച സംഘാടനശേഷിയും ആവേശകരമായ മത്സരാത്മകതയും നിറഞ്ഞതായിരുന്നു. 24 ഓളം ടീമുകൾ പങ്കെടുത്ത ഈ മത്സരങ്ങളിൽ ആവേശഭരിതമായ തീപാറുന്ന പോരാട്ടങ്ങൾ അരങ്ങേറി.

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നേടിയ ഫലങ്ങൾ ചുവടെപ്പറയുന്നവയാണ്:

ഒന്നാം സ്ഥാനം:

Melvin &Rahul

രണ്ടാം സ്ഥാനം:

Thariq. &. Siam.

മൂന്നാം സ്ഥാനം:

Abin Thomas & Abhijith

നാലാം സ്ഥാനം:

Abil &. Michael.

വിജയികൾക്കുള്ള സമ്മാനദാനം സമീക്ഷ സെക്രട്ടറിയേറ്റ് അംഗം ബാലു, യൂണിറ്റ് സെക്രട്ടറി രാഖേഷ്, യൂണിറ്റ് പ്രസിഡന്റ് പ്രിൻസ്, സ്പോർട്സ് കോർഡിനേറ്റർ ബിജോൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ ബെന്നി തോമസ്, ശശിധരൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

മത്സരത്തിന്റെ പ്രാദേശിക സംഘാടക സമിതി അംഗങ്ങൾ മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളിലും മികവുറ്റ പങ്കാളിത്തം കാഴ്ചവെച്ചു.

മത്സരങ്ങളുടെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത

Shaji, Rajimon, Abhi, Anatha, Melbin , Ajeesh എന്നിവർക്ക് സ്നേഹ സമ്മാനം എന്ന രീതിയിൽ സമീക്ഷയുടെ മെഡലും, മെമെന്റോകളും നൽകി ആദരിച്ചു

പ്രിക്കോട്ടറിൽപങ്കെടുത്ത എല്ലാം ടീമുകൾക്കും അവരുടെ പങ്കാളിത്തത്തിന്റെയും കായിക മനോഭാവത്തിന്റെയും ആദരസൂചകമായി മെമെന്റോകൾ നൽകി. കേരള പിറവി ദിനത്തിന്റെ ആനന്ദം പങ്കുവെച്ചുകൊണ്ട്, യുകെയിലെ കായികരംഗത്തിന് പ്രചോദനമാകുന്ന രീതിയിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും മൊമെന്റോ നൽകിയത് സമീക്ഷയുടെ കായികമികവിനോടുള്ള പ്രതിബദ്ധതയുടെ മറ്റൊരു തെളിവായി മാറി.

സമീക്ഷ യു.കെയുടെ 34 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട റീജിയണുകളിൽ ഇത്തരം മത്സരങ്ങൾ നടക്കുന്നു. ഇതിലൂടെ 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിൾസ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഈ മത്സരം ഇത്രയും മനോഹരമായി തീരാൻ ഞങ്ങളെ ചേർത്ത് പിടിച്ച

Blue Ocean Sea Food

Milaf Mandi Newport

JMG Conveniense Store

​Benny Thomas

Class Topper Tution center Popular Events UK

Step in Style Newport

എന്നിവരോടുള്ള ഉള്ള നന്ദി കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.

ഒരിക്കൽ കൂടി കൂടെ നിന്ന എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു

Add a Comment