മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള റീജിയണൽ മത്സരങ്ങൾ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ ഗംഭീര വിജയത്തോടെ സമാപിച്ചു!
സമീക്ഷ യുകെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള റീജിയണൽ മത്സരങ്ങൾ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ ഗംഭീര വിജയത്തോടെ സമാപിച്ചു!
നവംബർ 2, ഞായറാഴ്ച YMCA നോർത്ത് സ്റ്റാഫോർഡ്ഷയർ ലെഷർ സെന്ററിൽ നടന്ന മൽസരങ്ങൾ സ്റ്റോക്ക് ലയൺസ് വടംവലി ടീമിന്റെ സാരഥി അജി ഭാസ്കറും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും ചേർന്ന് ഉൽഘാടനം നിർവഹിച്ചു. 12 ടീമുകൾ പങ്കെടുത്ത ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ
ബെൻസൺ ബെന്നി & അക്ഷയൻ സഖ്യം കിരീടം ചൂടി, രണ്ടാം സ്ഥാനം സുവിൻ & ഇർഷാദ് അലി സഖ്യവും, മൂന്നാം സ്ഥാനം ബിബിൻ & വിവേക് സഖ്യവും കരസ്ഥമാക്കി
ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും യൂണിറ്റ് സെക്രട്ടറി ദീപകും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനമായ £101-ഉം ട്രോഫിയും മെഡലുകളും യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സെബാസ്റ്റ്യനും യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജു ജോസഫും ചേർന്ന് നൽകി. മൂന്നാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും വിതരണം ചെയ്തത് സ്റ്റോക്ക് സ്മാഷേർസ് ബാഡ്മിന്റൺ ക്ലബിലെ ബെയ്സിലും റൈക്കോയും ചേർന്നാണ്.
നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ ഈ റീജിയണൽ ജേതാക്കൾ മാറ്റുരയ്ക്കും
ഈ റീജിയണൽ ടൂർണമെന്റ് വിജയകരമാക്കുന്നതിന് അമൂല്യമായ പിന്തുണ നൽകിയ റീജിയണൽ സ്പോൺസർമാരായ TASTY Foods, METRO ETHNIC Foods, ELITECARE എന്നിവർക്ക് സമീക്ഷ യുകെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മത്സരങ്ങളുടെ ആവേശം ഒട്ടും ചോരാതെ, Tasty Foods Restaurant ഒരുക്കിയ രുചികരമായ നാടൻ ഭക്ഷണം എല്ലാവർക്കും ആസ്വദിക്കാനായി ലഭ്യമായിരുന്നു.