മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള റീജിയണൽ മത്സരങ്ങൾ കെറ്ററിങ്ങിൽ ഗംഭീര വിജയത്തോടെ സമാപിച്ചു.
സമീക്ഷ യുകെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള റീജിയണൽ മത്സരങ്ങൾ കെറ്ററിങ്ങിൽ ഗംഭീര വിജയത്തോടെ സമാപിച്ചു.
നവംബർ 5, ബുധനാഴ്ച Arena sports കെറ്ററിങ്ങിൽ നടന്നാ മത്സരങ്ങൾ സമീക്ഷ യുകെയുടെ മുൻ പ്രസിഡന്റ് ശ്രീ.ശ്രീകുമാർ ഉള്ളപ്പിള്ളിൽ നിർവഹിച്ചു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ
ലിജോ ജോൺ & അഷിൻ രാജൻ കിരീടം ചൂടി, രണ്ടാം സ്ഥാനം ബിബിൻരാജ് ലോറൻസ് & തോംസൺ ജോയിയും കരസ്ഥമാക്കി, മൂന്നാം സ്ഥാനം ലിജോ ജോർജ് & റിച്ചു അലക്സ് സഖ്യം കരസ്ഥമാക്കി.
ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും കെറ്ററിങ് മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ സോബിൻ ജോൺ സമ്മാനിച്ചു.രണ്ടാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും യൂണിറ്റ് പ്രസിഡൻ്റ് ശ്രീകുമാർ KP യും. മൂന്നാം സമ്മാനമായ ട്രോഫിയും മെഡലുകളും യൂണിറ്റ് സെക്രട്ടറി ശ്രീ ഡോണി ചാക്കോയും സമ്മാനിച്ചു. അരുൺ ഷൂറി ജേക്കബ് ടൂർണമെന്റ് കോർഡിനേറ്റ് ചെയ്തു.
നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ ഈ റീജിയണൽ ജേതാക്കൾ മാറ്റുരയ്ക്കും
Sameeksha uk
Badminton tournament
Media & publicity