നോട്ടിങ്ഹാം റീജിയണൽ ടൂർണമെന്റ് നവംബർ രണ്ടാം തിയതി ഞായറാഴ്ച ഹക്കനാൽ ലെഷർ സെന്ററിൽ വച്ചു നടന്നു.

നോട്ടിങ്ഹാം റീജിയണൽ ടൂർണമെന്റ് നവംബർ രണ്ടാം തിയതി ഞായറാഴ്ച ഹക്കനാൽ ലെഷർ സെന്ററിൽ വച്ചു നടന്നു.

സമീക്ഷയുടെ മൂന്നാമത് നാഷണൽ ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിനു മുന്നോടിയായി നടന്നു വരുന്ന റീജിയണൽ ടൂര്ണമെന്റുകളുടെ ഭാഗമായി നോട്ടിങ്ഹാം റീജിയണൽ ടൂർണമെന്റ് നവംബർ രണ്ടാം തിയതി ഞായറാഴ്ച ഹക്കനാൽ ലെഷർ സെന്ററിൽ വച്ചു നടന്നു. മത്സരത്തില്‍ മാത്യൂസ് ജോസൺ സഖ്യം ഒന്നാം സ്ഥാനവും മനു-വിജേഷ് സഖ്യം രണ്ടാം സ്ഥാനവും ഷിന്റോ – വിനു സഖ്യം മൂന്നാം സ്ഥാനവും ആദിത്യൻ-നിവിൻ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി വിജയികള്‍ നവംബർ പത്തിന് ഷെഫീൽഡിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് യോഗ്യത നേടി.

ഒന്നാം സ്ഥാനക്കാർക്ക് £151 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £50 പൗണ്ടും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് ട്രോഫിയും സമ്മാനമായി നല്‍കി.

നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീകാന്ത് കൃഷ്ണൻ ടൂർണമെന്റ് ഉത്‌ഘാടനം ചെയ്തു, യൂണിറ്റ് സെക്രട്ടറി ജയൻ ലക്ഷ്മണൻ നാഷണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ സ്വരൂപ് കൃഷ്ണൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി , സുജിത് സോമൻ, സഫറു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മുഖ്യ സ്പോൺസർ ആയ ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ്, ചിക്കിങ് നോട്ടിങ്ഹാം പ്രതിനിധികൾ പങ്കെടുത്തു

നാഷണൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സ്പോൺസർ മാരുടെ പ്രതിനിധികളും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

ടൂർണമെന്റിന്റെ ഭാഗമായ എല്ലാവരോടും ഉള്ള സമീക്ഷയുടെ നന്ദി രേഖ പെടുത്തുന്നു.

Add a Comment