മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ പ്രെസ്റ്റൺ റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ സിബിൻ & ജെറിൻ ടീം വിജയികളായി.
സമീക്ഷ യു.കെയുടെ മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ പ്രെസ്റ്റൺ റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ സിബിൻ & ജെറിൻ ടീം
വിജയികളായി.
കായികമനോഭാവത്തിനും തീ പാറുന്ന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു അവിസ്മരണീയ ദിനമായിരുന്നു ഇത്. സമീക്ഷ UK നാഷണൽ കമ്മിറ്റ അംഗവും നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്ററും ആയ ശ്രീ. സ്വരൂപ് കൃഷ്ണൻ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്ക് സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
1st Prize: Sibin Ameen and jerin.
2nd Prize: Shan rahman and Shinto
3rd Prize: Don and Dany
4th Prize: Kelvin kennedy and Arun Shivakumar
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സമീക്ഷ UK നാഷണൽ കമ്മിറ്റ അംഗം ശ്രീ. സ്വരൂപ് കൃഷ്ണൻ, ലൈഫ് ലൈൻ പ്രതിനിധി ശ്രീ. ബിബിൻ, യൂണിറ്റ് പ്രസിഡന്റ് ശ്രീ. കെൽവിൻ, സെക്രട്ടറി ശ്രീ. സിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ. അഖിൽ, ശ്രീ. സുനീഷ്, ശ്രീ. നിതിൻ എന്നിവർ ചേർന്ന് നൽകി.
ഉത്സാഹത്തോടെയും ആത്മാർഥതയോടെയും പങ്കെടുത്ത എല്ലാ താരങ്ങൾക്കും സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!