12 ടീമുകളുടെ ആവേശകരമായ പോരാട്ടം

12 ടീമുകളുടെ ആവേശകരമായ പോരാട്ടം

🏸 12 ടീമുകളുടെ ആവേശകരമായ പോരാട്ടം

സമീക്ഷ യു.കെയുടെ നോർത്താംപ്ടൺ റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി!

സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന നോർത്താംപ്ടൺ റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 18-ന് Caroline Chisholm School Sports Centre-ൽ വച്ച് ആവേശഭരിതമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ടു.

മത്സരങ്ങൾ സമീക്ഷ യു.കെ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

1ാം സ്ഥാനം – പ്രസന്ന & മയൂർ

2ാം സ്ഥാനം – ജിനി തോമസ് & ഷിജു പി

3ാം സ്ഥാനം – മിലൻ ജോയ് & ഐസക് ജോസ്

വിജയികൾക്ക് ട്രോഫികൾ, ക്യാഷ് പ്രൈസുകളും മെഡലുകളും സമീക്ഷ UK നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ, യൂണിറ്റ് പ്രസിഡന്റ് ശ്രി. പ്രബിൻ ബാഹുലേയൻ, യൂണിറ്റ് സെക്രട്ടറി ശ്രി. രമേശ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രി. റിജൻ അലക്സ്,

കൂടാതെ ശ്രി. പൗലോസ്, ആരവ് പോൾ, ശ്രി. അജീഷ്, ശ്രി. ടിജോ, ശ്രി. അജു, കൂടാതെ പരിപാടിയുടെ മെയിൻ സ്പോൺസർമാരായ

ശ്രി. റോബിൻ (Kerala Hut), ശ്രി. അനൂജ് (Manna Food Corner), ശ്രി. ജിനേഷ് (Marx Ayur Northampton), ശ്രി. പ്രബിൻ ബാഹുലേയൻ (Chicking Northampton), ശ്രി. ജോബിഷ് (N2N AUTOS Northampton) എന്നിവർ ചേർന്ന് സമ്മാനിച്ചു.

പരിപാടിയുടെ വിജയകരമായ നിയന്ത്രണം ശ്രി. ശ്രീദേവ്, ശ്രി. ജംഷാദ്, ശ്രി. സമാൻ, ശ്രി. അജീഷ്, ശ്രി. ജെംസൺ, ശ്രി. അജിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു.

പോഗ്രാം & ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. ഡോൺ പോൾ നിർവഹിച്ചു.

സമീക്ഷ യു.കെ നോർത്താംപ്ടൺ റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 റീജിയണുകളിൽ മത്സരങ്ങൾ നടക്കുന്നു. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം!

info@sameekshauk.org

📞 Swaroop: +44 7500 741789 | Antony Joseph: +44 7474 666050

Add a Comment