സമീക്ഷ Shropshire യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ ക്യാമ്പിയിൻ പൂർത്തിയായി
സമീക്ഷ Shropshire യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ ക്യാമ്പിയിൻ പൂർത്തിയായി. 29/6/25 ഞാറാഴ്ച കൊല്ലം ജില്ലയിലെ വക്കത്ത് ആയിരുന്നു അവസാന പരിപാടി. കഴിഞ്ഞ വർഷം കേക്ക് ചലഞ്ച നടത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. എറണാകുളം, കണ്ണൂർ, തൃശൂർ, കോട്ടയം, കൊല്ലം ,ആലപ്പുഴ എന്നി ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ പെട്ട നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണം വിതരണം ചെയ്യ്തത്. ഇതിന് സഹായിച്ച Shropshire മലയാളി സമൂഹത്തോട് സമീക്ഷ യുകെ യുടെ പേരിലും സമീക്ഷ Shropshire യൂണിറ്റിന്റെ പേരിലും നന്ദി അറിയിക്കുന്നു.