Share & Care community project സമീക്ഷ ബോസ്റ്റൺ യൂണിറ്റ

Share & Care community project സമീക്ഷ ബോസ്റ്റൺ യൂണിറ്റ

പ്രിയമുളളവരെ,വിശക്കുന്ന വയറിന് ആശ്വാസമേകാൻ സമീക്ഷ യു.കെ ഏറ്റെടുത്തിരിക്കുന്ന Share & Care community project ന്റെ ഭാഗമായ ഈ മാസത്തെ ഭക്ഷണ ശേഖരണ പരിപാടി സമീക്ഷ ബോസ്റ്റൺ യൂണിറ്റിൽ ഇന്ന് വിജയ കരമായി പൂർത്തീകരിച്ചു.ബോസ്റ്റണിലെ മനുഷ്യ സ്നേഹികളുടെ , നിരവധി കടുംബങ്ങളുടെ , സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളോടെ നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തനം അഭിമാനകരമായ ഒൻപതാം മാസത്തിലേക്ക് കടന്നിരിക്കയാണ്.യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജി. പി.മത്തായി, വൈസ് പ്രസിഡന്റ് ശ്രീജിതിൻ തുളസി, ട്രഷറർ ശ്രീ നിധീഷ് പാലക്കൽ എന്നിവർ ഇത്തവണത്തെ പ്രവർത്തനത്തിന് നേതൃത്വം നൽകി.ശേഖരിച്ച ഭക്ഷണവസ്തുക്കൾ സമീക്ഷ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ഭാസ്കർ പുരയിലിന്റെ സാന്നിദ്ധ്യത്തിൽ കുമാരി ഡെൽനാ ഷാജി റീസ്റ്റോർ ചർച്ച് ഭാരവാഹി ശ്രീ. ഐഡ്രിയാനെ ഏൽപ്പിച്ചു.ഈ ജീവകാരുണ്യ പ്രവർത്തനത്തിന് ബോസ്റ്റൺ മലയാളികൾ നൽകിവരുന്ന എല്ലാ വിധ സഹായസഹകരണങ്ങൾക്കും ബോസ്റ്റൺ യൂണിറ്റിന്റെ നന്ദിയും കടപ്പാടും സ്നേഹപൂർവം അറിയിക്കട്ടെ.

Add a Comment