ലണ്ടൻഡറിയിലെ റുവന്റെ സ്മരണയിൽ സ്നേഹ ഭവനം ഉയരുന്നു

ലണ്ടൻഡറിയിലെ റുവന്റെ സ്മരണയിൽ സ്നേഹ ഭവനം ഉയരുന്നു

ലണ്ടൻഡറിയിലെ റുവന്റെ സ്മരണയിൽ സ്നേഹ ഭവനം ഉയരുന്നു . UK യിലെ ലണ്ടൻഡറിയിൽ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട റൂവൻ ജോ സൈമൺ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്.റുവന്റെ സ്മരണക്കായ് ജന്മനാടായ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സമീക്ഷ യുകെ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം എം.വി.ഗോവിന്ദൻ മാസ്റ്റർ MLA നിർവഹിച്ചു.സമീക്ഷ യുകെ യുടെ ജനറൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്യാമള ടീച്ചർ (CPIM കണ്ണൂർDC മെമ്പർ), CPIM ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ ജോസഫ്, CPIM തളിപ്പറമ്പ് ഏ.സി.മെമ്പർ ഐ.വി.നാരായണൻ, CPIM ആലക്കോട് AC മെമ്പർമാരായ കെ.വി.രാഘവൻ, പി.പി.റീത്ത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പി.ശ്രീജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനറും CPIM കൂവേരി ലോക്കൽ സെക്രട്ടറിയുമായ കെ.വി.സുകുമാരൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.പി.ധനേഷ് നന്ദി പറഞ്ഞു. നാല് സെൻറ് സ്ഥലം സംഭാവന ചെയ്ത സുബൈർ പൂവ്വം, കെ.ടി.നാരായണി എന്നിവർ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Add a Comment